കൊടുവള്ളിയില്‍നിന്ന് മോഷണംപോയ ബൈക്ക് മലപ്പുറത്ത് കണ്ടെടുത്തു, രണ്ട് പേര് അറസ്റ്റില്‍, മൂന്നാം പ്രതി കൊയിലാണ്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ജയിലില്‍
കൊടുവള്ളി: സൗത്ത് കൊടുവള്ളി പാറപ്പുറത്ത് റിയാസിന്റെ വീട്ടില്‍നിന്ന് മോഷണംപോയ ബൈക്ക് മലപ്പുറം ചെരിപ്പടിമലയിലെ പാറക്കുളത്തില്‍നിന്ന് കണ്ടെടുത്തു. കൊടുവള്ളി പോലീസ് ഞായറാഴ്ചയാണ് കാര്‍ പിടിച്ചെടുത്തത്. രണ്ട് പേര് പിടിയിലായി. പരപ്പനങ്ങാടി സ്വദേശി എം. കിഷോര്‍ (22), തേഞ്ഞിപ്പലം സ്വദേശി സുഭാഷ് (23) എന്നിവരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞമാസം മൂന്നാംതീയതി പുലര്‍ച്ചെ ഒരു മണിക്കായിരുന്നു കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മൂന്നംഗസംഘം മോഷ്ടിച്ചത്. മോഷണസംഘത്തിലെ മൂന്നാമന് തേഞ്ഞിപ്പലം സ്വദേശി സുമേഷ് കൊയിലാണ്ടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ ജയിലിലാണ്. എം. കിഷോറിന്റെ പേരില്‍ വിവിധ ജില്ലകളിലായി പതിനെട്ട് കേസുകള്‍ നിലവിലുണ്ട്.