കേരളം ചെങ്കടലായി: പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് 5.30 ന്


തിരുവനന്തപുരം: കേരളത്തിലെ അപ്രതീക്ഷിത വിജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കും വിശദീകരിക്കും.
കേരളത്തിന്റെ എല്ലാ മേഖലകളിലും ഇടത് തരംഗം വീശിയടിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്കടുക്കുമ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കം. എല്‍ഡിഎഫ് 99 സീറ്റുകളിലും യുഡിഎഫ് 41 സീറ്റുകളിലുമാണ് മുന്നേറുന്നത്. ഇടതു മുന്നണി വീണ്ടും അധികാരത്തിലേറിയാല്‍ 44 വര്‍ഷത്തെ ചരിത്രമായിരിക്കും തിരുത്തുക.