കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ഭാരവാഹികളെ തെരഞ്ഞെടുത്തു


കോഴിക്കോട്: കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗിന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വെസ്റ്റ്ഹിൽ വിമുക്തഭട ഭവനിൽ നടന്നു. യോഗത്തിൽ ജില്ല പ്രസിഡണ്ട് റിട്ട.കേണൽ പ്രഭാകരക്കുറുപ്പ് അധ്യക്ഷൻ വഹിച്ചു, ജില്ല സെക്രട്ടറി ബാലൻ നായർ സ്വാഗതം പറഞ്ഞു. തുടർന്ന് 2021-22 വർഷത്തെക്കുള്ള പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.

വയനാട് ജില്ല പ്രസിഡണ്ടും റിട്ടേണിംങ് ഓഫീസറുമായ മാത്യൂസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ ചുവടെ കൊടുക്കുന്നു.

പ്രസിഡണ്ട്: റിട്ട.ലഫ് കേണൽ ജയദേവൻ, വൈസ് പ്രസിഡണ്ട്: ജയരാജ്, സെക്രട്ടറി: പ്രകാശൻ, ജോയിൻ സെക്രട്ടറി: മനോജ് കുമാർ.പി.സി. ഖജാൻജി: അമ്യത കുമാർ.