കെ.സുരേന്ദ്രനെതിരെയുള്ള കേസുകള്‍ വ്യാജം; മുഖ്യമന്ത്രിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന ആരോപണവുമായി ബിജെപി
പേരാമ്പ്ര: കെ സുരേന്ദ്രനെതിരെ കള്ളക്കേസാണെന്നും മുഖ്യമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണ് വ്യാജ കേസുകളെന്നും ബി.ജെ.പി ജില്ലാ ജനറല്‍ സെകട്ടറി എം.മോഹനന്‍
ബി ജെ.പി. യെ വേട്ടയാടുന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ക്കെതിരെ ശബ്ദിക്കുന്നവരെ കള്ളപ്രചണം നടത്തി കള്ള കേസുകള്‍ ചുമത്തി ഇല്ലാതാക്കാമെന്ന് കരുതരുതെന്നും അദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി ബിനീഷ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജന.സെക്രട്ടറി രാഗേഷ് തറമ്മല്‍, എസ്.സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് മധു പുഴയരികത്ത്, രജീഷ് കണ്ടോത്ത്, ജുബിന്‍ ബാലകൃഷ്ണന്‍, ബൈജു എന്നിവര്‍ സംസാരിച്ചു