കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കോഴിക്കോട് : അധ്യാപക പ്രസ്ഥാനമായ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ബി.മധുവാണ് കെഎസ്ടിഎയുടെ സെക്രട്ടറി, പ്രസിഡന്റായി തിരഞ്ഞെടുത്തത് എന്‍.സന്തോഷ് കുമാറിനെയാണ്. എം.ഷീജയെ ട്രഷററായി തിരഞ്ഞെടുത്തു.

മറ്റ് ഭാരവാഹികള്‍: വി.പി സദാനന്ദന്‍, വി.പി രാജലക്ഷ്മി, കെ.ടി. ബെന്നി, കെ.പി രാജന്‍, (വൈസ് പ്രസിഡണ്ടുമാര്‍) വി.പി മനോജ്, ആര്‍.എം രാജന്‍, കെ.ജിതേഷ് , കെ നിഷ(ജോ. സെക്രട്ടറിമാര്‍)