കൂരാച്ചുണ്ട് സ്വദേശിനിയായ മലയാളി നഴ്സ് ഒമാനിൽ കോവിഡ്‌ ബാധിച്ച്‌ മരിച്ചു


പേരാമ്പ്ര: ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി സ്റ്റാഫ് നേഴ്സ് മരിച്ചു. കൂരാച്ചുണ്ട് സ്വദേശിനിയാണ് രമ്യ റജുലാൽ ആണ് മരണപ്പെട്ടത്. ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് ഭർത്താവ്. ഒരു മകളുണ്ട്.

ഒമാനിലെ റുസ്താഖ് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുകയായിരുന്നു. കോവിഡ് ബാധിതയായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് രോഗം മൂർച്ചിച്ചു. വെൻ്റിലേറ്റർ സഹായത്തോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി സേവനമനുഷ്ടിച്ചിട്ടുണ്ട്.