കൂരാച്ചുണ്ടിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ വീട്ടുകിണറ്റിൽ പാമ്പ് വീണു; ഡിവൈഎഫ്ഐ പ്രവർത്തകരെത്തി കിണറ്റിലിറങ്ങി പാമ്പിനെ പുറത്തെടുത്തു


കൂരാച്ചുണ്ട്: ചാലിടത്ത് വീട്ടിലെ കിണറ്റില്‍ വീണ പാമ്പിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹസീനയുടെ വീട്ടിലെ കിണറ്റില്‍ വീണ പാമ്പിനെയാണ് നീക്കം ചെയ്തത്. ഡിവൈഎഫഐ കൂരാച്ചുണ്ട് മേഖലാ യൂത്ത് ബ്രിഗേഡ് വൈസ്.ക്യാപ്റ്റന്‍ ജിഷ്ണുരാജിന്റെ നേതൃത്വത്തിലാണ് കിണറ്റില്‍ നിന്നും പാമ്പിനെ പുറത്തെടുത്തത്.

ആഴത്തിലുള്ള കിണറില്‍ ജിഷ്ണുരാജ് വടം കെട്ടിയിറങ്ങി കുട്ടയില്‍ പാമ്പിനെ കയറ്റി കരയിലെത്തിക്കുകയായിരുന്നു. കോവിഡ് പ്രതിരോധം, മഴക്കെടുതി രക്ഷാപ്രവര്‍ത്തനം തുടങ്ങി നാട്ടിലെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഡിവൈഎഫഐ കൂരാച്ചുണ്ട് മേഖലാ യൂത്ത് ബ്രിഗേഡ്