കൂട്ടുകാരെ നിങ്ങളെ സ്‌കൂള്‍ ഇപ്പോ പഴയ പോലല്ല ഫുള്‍ ഡിജിറ്റലാണ്, വാല്യക്കോട് എ.യു.പി സ്‌കൂള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ക്ലാസായി പ്രഖ്യാപിച്ചു


പേരാമ്പ്ര: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി വാല്യക്കോട് എ.യു.പി സ്‌കൂള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ക്ലാസ് റൂമിലേക്ക്്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. പി. ബാബു പരിപാടി ഉദ്ഘാടനം ചെയ്ത് സ്‌കൂളിനെ സമ്പൂര്‍ ഡിജിറ്റല്‍ സ്‌കുളായി പ്രഖ്യാപിച്ചു.

വാല്യക്കോട് എ.യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച തുക ഉപയോഗികച്ച് വാങ്ങിയതും സാമൂഹിക പ്രവര്‍ത്തകന്‍ കരിമ്പിന്‍പൊയില്‍ അസീസ് സ്‌പോണ്‍സര്‍ ചെയ്തതുമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചടങ്ങില്‍ നിര്‍ധരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് എ.കെ സുബൈദ സ്വാഗതം പറഞ്ഞു. കെ .ശ്രീധരന്‍, വി.വി ദിനേശന്‍, എം.ടി.ഹമീദ്, കൃഷ്ണദാസ്, കെ.സി ബാലകൃഷ്ണന്‍ മാസ്റ്റര്‍ , കെ ബിജു, ടി.കെ അനില്‍കുമാര്‍ സംസാരിച്ചു.