കുന്നമംഗലത്ത് 4,82,800 രൂപ പിടിച്ചെടുത്തു


കുന്നമംഗലം : തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തി എണ്‍പത്തിരണ്ടായിരം രൂപ പിടിച്ചെടുത്തു. കുന്നമംഗലം സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ്, ഫ്‌ളൈയിങ് സ്‌ക്വാഡുകളാണ് പണം പിടികൂടിയത്.

തുക കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇലക്ഷന്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 49,83,030 രൂപ പിടിച്ചെടുത്തു.