കുഞ്ഞുങ്ങളെ ഇനി എങ്ങും കൊണ്ടുപോകരുതേ; പിടിവീണാൽ 2000 പോകും
കൊയിലാണ്ടി: കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നു. ഇനി ഒക്കത്ത് ഇരുത്തിയും കൈപിടിച്ചും കുട്ടികളെ പൊതുസ്ഥലങ്ങളില്‍ കൊണ്ടുപോവുകയാണെങ്കില്‍ പിഴ നല്‍കേണ്ടി വരും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും പൊതുസ്ഥലങ്ങളില്‍ വിലക്ക് കടുപ്പിക്കുന്നത്.
10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കൊണ്ടുവരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 2000 രൂപ പിഴ ഈടാക്കും. ഇതിനായി പൊലീസ് പരിശോധന കര്‍ശനമാക്കി. എന്നാല്‍, ചികിത്സാ ആവശ്യങ്ങള്‍ക്ക് വരുന്നതിനു തടസ്സമില്ല. ആളുകള്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ള വായു സഞ്ചാരം കുറഞ്ഞ കെട്ടിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക