കാർഷിക ബില്ലിനെതിരെ വ്യാപക പ്രതിഷേധമുയർത്തി എൽജെഡി


കൊയിലാണ്ടി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ ദില്ലിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ലോക് താന്ത്രിക് ജനതാദൾ പഞ്ചായത്ത്, മുൻസിപ്പൽ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണകൾ സംഘടിപ്പിച്ചു.

കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മഹിള ജനതാദൾ ജില്ലാ പ്രസിഡൻ്റ് എം.പി.അജിത ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ.രാധാകൃഷ്ണൻ, സി.കെ.ജയദേവൻ, കോരങ്കണ്ടി ഗിരീഷ്, ടി.ശശിധരൻ, എ.സുകുമാരൻ, വി.പി.മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.

മൂടാടി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. രജീഷ് മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. എം.പി.അജിത, വി.എം.വിനോദൻ, രജിലാൽ മാണിക്കോത്ത്, കെ.സുനിത, കെ.എം.ലക്ഷ്മി, അർജ്ജുൻ മഠത്തിൽ എന്നിവർ സംസാരിച്ചു.

ചേമഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പൂക്കാട് ടൗണിൽ നടത്തിയ സായഹ്ന ധർണ്ണ എൽ.വൈ.ജെ.ഡി ജില്ലാ സെക്രട്ടറി ജി.എസ്.അവിനാഷ് ഉദ്ഘാടനം ചെയ്തു. ബാബു കുളൂർ അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ശങ്കരൻ, വി.വി.മോഹനൻ, കെ.പ്രദീപൻ, ഉണ്ണി തിയ്യക്കണ്ടി എന്നിവർ സംസാരിച്ചു. സത്യൻ മേലാത്തൂർ, ഇ.കെ.വാസു ,ഷീല, ഷീബ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ എൽ.ജെ.ഡി ജില്ലാ സെക്രട്ടറി ജെ.എൻ.പ്രേംഭാസിൻ ഉദ്ഘാടനം ചെയ്തു. അഷറഫ് വള്ളോട്ട് അധ്യക്ഷത വഹിച്ചു. പി.മുഹമ്മദലി, എം.പ്രകാശൻ, സി.വിനോദൻ, കെ.രഞ്ജീഷ്, കെ.കെ.ഷിബീഷ്, കെ.എം.അബ്ദുള്ള കുട്ടി കെ.അസീസ് എന്നിവർ സംസാരിച്ചു ടി.പി സുനിൽ സ്വാഗതവും സി.എം സുനിൽ നന്ദിയും പറഞ്ഞു.