കൊയിലാണ്ടി കാവുംവട്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്


കൊയിലാണ്ടി: കൊയിലാണ്ടി നടേരി കാവുംവട്ടത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കല്ലടക്കണ്ടി അബ്ദുൾ അസീസ്, രമപ്പാടുകണ്ടി ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇന്ന് രാവിലെ 7 30നാണ് ആക്രമണം നടന്നത്. ഇരുവര്‍ക്കും ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

കാലിന് ഗുരുതരമായി പരിക്കേറ്റ അബ്ദുൾ അസീസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കാട്ടുപന്നിയൂടെ ആക്രമണം പതിവാണെന്ന് നാട്ടുകാര്‍. കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കുക, ആളുകളെ ആക്രമിക്കുക തുടങ്ങിയ സംഭവങ്ങള്‍ പതിവാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. വനംവകുപ്പ് ഉചിതമായ പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.