കാരയാടിനു കാവലായി സ്‌നേഹവണ്ടിയൊരുങ്ങി; കോവിഡ് ബാധിതരും നിരീക്ഷണത്തിലിരിക്കുന്നവരും ഇനി പ്രയാസപ്പെടണ്ട


കാരയാട്: ഡി വൈ എഫ് ഐ കാരയാട് മേഖല കമ്മറ്റിക്ക് കീഴില്‍ രണ്ട് സ്‌നേഹ വണ്ടികള്‍ ഒരുങ്ങി. 24 മണിക്കൂര്‍ സമയവും സ്‌നേഹവണ്ടിയുടെ സേവനം ലഭ്യമാണ്. കോവിസ് രോഗികള്‍ക്കും, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കോവിഡ് ടെസ്റ്റ് ചെയ്യുന്നതിനും ആശുപത്രി യാത്രയ്ക്കുമായാണ് സ്‌നേഹവണ്ടി ഒരുക്കിയത്.

സ്‌നേഹ വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സഖാവ് ബിപി ബബീഷ് നിര്‍വ്വഹിച്ചു. സിപിഐഎം കാരയാട് ലോക്കല്‍ സെക്രട്ടറി വി.എം.ഉണ്ണി, ബ്ലോക്ക് ജോ.സെക്രട്ടറി സതീഷ് ബാബു, മേഖല സെക്രട്ടറി കെ അഭിനീഷ്, ട്രഷറര്‍ സുബോധ് എന്നിവര്‍ സംസാരിച്ചു