കായണ്ണയിൽ വീട്ടിലെ അടുക്കളയിൽ കയറിയ രാജവെമ്പാലയെ പിടികൂടി; വീഡിയോ കാണാം


പേരാമ്പ്ര: കായണ്ണ ചെടുക്കാട് വീടിന്റെ അടുക്കളയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. പുത്തലത്ത് രവീന്ദ്രന്റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. രാവിലെ 7 മണിയോടെയാണ് പാമ്പിനെ അടുക്കളയിൽ കണ്ടെത്തിയത്.

വീഡിയോ കാണാം

ഉടൻതന്നെ പെരുവണ്ണാമൂഴി വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പിന്റെ അനുമതിയോടെ തൊട്ടിൽപ്പാലം സ്വദേശി കുരിങ്ങാട് സുരേന്ദ്രനാണ് സാഹസികമായി രാജവെമ്പാലയെ പിടികൂടിയത്.

പിടികൂടിയ രാജവെമ്പാലയ്ക്ക് ഏകദേശം 4 മീറ്ററോളം നീളമുണ്ട്. പാമ്പ് പിടുത്തക്കാരനായ സുരേന്ദ്രൻ പിടികൂടുന്ന 82-മത് രാജവെമ്പാലയാണ് ഇത്.