കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‌റ് കെ.സുനില്‍ സന്ദര്‍ശിച്ചു


പേരാമ്പ്ര: ചെമ്പനോട കുറത്തിപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‌റ് കെ.സുനില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞദിവസമാണ് മേപ്പുറത്ത് ബിപിന്‍ ജോസ് 30 ന് പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തലയിലും ശരീരത്തിന്‌റെ വിവിധ ഭാഗത്തും പരിക്കേറ്റു.

റമ്പര്‍ ടാപ്പിംഗ് തൊഴിലാളിയായ ബിപിന്‍ ജോസ്, രാവിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ പൂഴിത്തോടുനിന്ന് ,ചെമ്പനോടയ്ക്ക് വരുന്ന വഴിക്ക് രണ്ട് കാട്ടുപന്നികളെ റോഡില്‍കണ്ട് ബൈക്ക് നിര്‍ത്തി. പന്നി ബൈക്ക് കുത്തിമറച്ചിട്ടതോടെ വിപിന്‍ റോഡിലേക്ക് മറിഞ്ഞു വീണു. പിന്നീട് പന്നിയുടെ ആക്രമണമുണ്ടായി.
സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയതോടെയാണ് പന്നി സ്ഥലം വിട്ടത്.