കാട്ടപ്പയുടെ ഇല കൊണ്ട് മുറിവുണക്കാന്‍ കഴിയുമെന്ന അറിവ് ശാസ്ത്രീയമായി ശരിയാണോ? യാഥാർത്ഥ്യം അറിയാനായി വീഡിയോ കാണാം


പേരാമ്പ്ര: നമുക്കെല്ലാം വളരെ സുപരിചിതമായ ചെടിയാണ് കാട്ടപ്പ. ഓരോ സ്ഥലത്തിനനുസരിച്ച് കമ്യൂണിസ്റ്റ് പച്ച, മുറിപ്പച്ച, അപ്പ, വേനപ്പച്ച, നീലപ്പീലി തുടങ്ങിയ പല പേരുകളിലാണ് ഈ ചെടി അറിയപ്പെടുന്നത്.

ക്രോമോലീന ഓഡോറാറ്റ എന്ന ശാസ്ത്രീയ നാമമുള്ള ഈ ചെടിക്ക് നമ്മുടെ ദേഹത്തുണ്ടാകുന്ന മുറിവുകളെ ഉണക്കാന്‍ കഴിയുമെന്നാണ് പഴമക്കാര്‍ നമുക്ക് പറഞ്ഞു തന്നിരിക്കുന്നത്. കളിക്കുമ്പോഴോ മറ്റോ മുറിവുണ്ടാകുമ്പോള്‍ ഉടന്‍ തൊട്ടടുത്തുള്ള കാട്ടപ്പച്ചെടിയുടെ ഇലകള്‍ കൊണ്ടുള്ള പ്രാഥമിക ശുശ്രൂഷ ഒരിക്കലെങ്കിലും സ്വീകരിച്ചവരാകും നമ്മളെല്ലാവരും.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കാട്ടപ്പയ്ക്ക് മുറിവുണക്കാന്‍ കഴിവുണ്ടോ? ഇതില്‍ ശാസ്ത്രീയമായ എന്തെങ്കിലും സത്യമുണ്ടോ? ഇതൊന്നും അറിയാതെയാണ് നമ്മള്‍ ഇത്രയും കാലം മുറിവനുള്ള ഒറ്റമൂലിയായി കാട്ടപ്പ ഉപയോഗിച്ചത്.

കാട്ടപ്പയുടെ മുറിവുണക്കല്‍ ശേഷിയെകുറിച്ചുള്ള ശാസ്ത്രീയമായ വസ്തുതകള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ ഡോ. ജിതേഷാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയായ ആദ്യ ജെ.എസ് ആണ് വീഡിയോ അവതരിപ്പിക്കുന്നത്.

കാട്ടപ്പയുടെ ഇലയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ഏതെല്ലാമാണ്, അവ മുറിവുണക്കാന്‍ സഹായിക്കുമോ, കാട്ടപ്പയുടെ ഇലകള്‍ മുറിവുണക്കാനായി ഉപയോഗിച്ചാല്‍ മറ്റെന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ, മുറിവ് ഉണങ്ങുന്നത് എങ്ങനെയാണ് തുടങ്ങി നിരവധി കാര്യങ്ങള്‍ വീഡിയോയില്‍ വിശദീകരിക്കുന്നു. കൂടാതെ കമ്യൂണിസ്റ്റ് പച്ച എന്ന പേര് കിട്ടിയതിന് പിന്നിലെ രസകരമായ കഥയും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

വീഡിയോ കാണാം: