കല്ലോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു


പേരാമ്പ്ര: കല്ലോട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു. കല്ലോട് എരവട്ടൂര്‍ വില്ലേജ് ഓഫീസ് മുന്‍വശത്താണ് അപകടം നടന്നത്. കുറ്റ്യാടി വടയം നെടുമ്പായില്‍ പുത്തന്‍പുരയില്‍ കുമാരന്‍ ആണ് മരിച്ചത്. എഴുപത്തി രണ്ട് വയസ്സായിരുന്നു.

കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് കുമാരന് പരിക്കേല്‍ക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ കല്ലോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കുമാരനെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൊടക്കല്ലൂരില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.