കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച 35 ലക്ഷത്തിലധികം രൂപ വിലവരുന്ന 765 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്.

ദുബായില്‍ നിന്നും എത്തിയ താമരശ്ശേരി സ്വദേശി ഹര്‍ഷാദില്‍ നിന്നാണ് സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടു നിന്നെത്തിയ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ ആണ് യാത്രക്കാരനെ പിടികൂടിയത്.