കനത്ത മഴ തുടരുന്നു; കോഴിക്കോട് ഉൾപ്പെടെ ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം


കോഴിക്കോട്: അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്തെങ്ങും ഒറ്റപ്പെട്ട കനത്ത മഴ തുടരുന്നു. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടിത്തത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കോഴിക്കോടിന്റെ മലയോര മേഖലകളില്‍ മഴ ശക്തമായി തുടരുകയാണ്. തിരുവമ്പാടി നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. താമരശേരിയില്‍ മരം വീണ് വൈദ്യുതി തടസപ്പെട്ടു.