കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം, വിശദാംശങ്ങള്‍ ചുവടെ
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സൊസൈറ്റി (എച്ച്.ഡി.എസ്) യ്ക്ക് കീഴില്‍ വരുന്ന ന്യായവില മെഡിക്കല്‍/സര്‍ജിക്കല്‍ ഷോപ്പുകളില്‍ ഫാര്‍മസിസ്റ്റിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 11 ഒഴിവുകളാണുള്ളത്.
പ്ലസ്ടുവിന് ശേഷം ഡിപ്ലോമ ഇന്‍ ഫാര്‍മസി കോഴ്സ് പൂര്‍ത്തിയാക്കി, കേരളാ ഫാര്‍മസി കൗണ്‍സില്‍ റജിസ്ട്രേഷന്‍ നേടിയിരിക്കണം എന്നതാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തിപരിചയം അഭികാമ്യം.
പ്രതിദിനം 700 രൂപ നിരക്കില്‍, ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. നേരിട്ടും തപാല്‍ മുഖേനയും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി 23.09.2021 ന് വൈകുന്നേരം 5 മണി. വിശദാംശങ്ങള്‍ http://www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.