കണ്ണൂരില്‍ ലോറിയും രണ്ട് കെ.എസ്.ആര്‍.ടി ബസുകളും കൂട്ടിയിടിച്ചു; എട്ടുപേര്‍ക്ക് പരിക്ക്


കണ്ണൂര്‍: കണ്ണൂരില്‍ ലോറിയും കെ.എസ്.ആര്‍.ടി.സി ബസുകളും കൂട്ടിയിടിച്ചു. അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. തളിപ്പറമ്പ് കുറ്റിക്കോല്‍ ദേശീയപാതയിലാണ് സംഭവം.

വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്. കാസര്‍കോട്ടേക്ക് പോകുകയായിരുന്ന ബസിന് പുറകില്‍ മംഗലാപുരത്തേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഇടുക്കുകയും അതിനു പിന്നില്‍ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് കൂടി ഇടിച്ചുകയറുകയായിരുന്നു.

ലോറിക്ക് പിന്നില്‍ ഇടിച്ചുകയറിയ ബസിന്റെ ഡ്രൈവര്‍ പി.കെ ശ്രീജിത്ത് സ്റ്റിയറിംഗിനിടയില്‍ കുടുങ്ങിക്കിടന്ന നിലയിലായിരുന്നു. അഗ്നിശമന സേന എത്തിയാണ് അദ്ദേഹത്തെ പുറത്തെടുത്തത്.