ഒറ്റ ദിവസം കൊണ്ട് 760 രൂപ കുറഞ്ഞു; സ്വര്‍ണ വിലയില്‍ കുത്തനെ ഇടിവ്
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ച 760 രൂപ കുറഞ്ഞ് 33680 രൂപയായി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 4210 രൂപയായി. തിങ്കളാഴ്ച പവന് 34,440 രൂപയും ഗ്രാമിന് 4305 രൂപയായിരുന്നു വില. കേരളത്തില്‍ തുടര്‍ച്ചയായി ഏഴാമത്തെ ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. ഈ വര്‍ഷം മാത്രം പവന് വിലയില്‍ 3760 രൂപയുടെ ഇടിവുണ്ടായി.
അന്താരാഷ്ട്ര വിപണിയില്‍ വില ഇടിയുന്നതിന്റെ തുടര്‍ച്ചയായാണ് ആഭ്യന്തര വിപണിയിലും വില ഇടിഞ്ഞത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതിനൊപ്പം യുഎസ് ട്രഷറി ബോണ്ടുകളിലേക്കുള്ള പണമൊഴുക്ക് വര്‍ധിക്കുന്നതും സ്വര്‍ണത്തിന്റെ വില കുറയാന്‍ കാരണമായി.
കൊവിഡ് പ്രതിസന്ധിയില്‍ ഓഹരിവിപണിയിലെ ഇടിവിനെ തുടര്‍ന്ന് സ്വര്‍ണ വില പവന് സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. പവന് 42000 രൂപയായിരുന്നു അന്നത്ത വില. ഏഴ് മാസത്തിനിടെ 8320 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്.