എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 18 ന് കൊയിലാണ്ടിയിൽ


കൊയിലാണ്ടി: സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 18 ന് കൊയിലാണ്ടിയിലെത്തും. ആ ദിവസത്തെ ജാഥയുടെ സമാപനം കൊയിലാണ്ടിയിലാണ്. വൈകീട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് ജാഥയ്ക്ക് സ്വീകരണമൊരുക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ‘നവകേരള സൃഷ്ടിക്ക് വീണ്ടും എൽഡിഎഫ്’ എന്ന മുദ്രാവാക്യവുമായി എൽഡിഎഫ് വികസന മുന്നേറ്റ ജാഥ സംഘടിപ്പിക്കുന്നത്. എ.വിജയരാഘവന്റെയും, ബിനോയ് വിശ്വത്തിന്റെയും നേതൃത്വത്തിലുള്ള രണ്ട് ജാഥകളാണ് സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. 140 മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും.

കൊയിലാണ്ടിയിലെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ പി വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. കെ.കെ.മുഹമ്മദ്, സുനിൽ മോഹൻ, കെ.ടി.എം.കോയ, ഹുസൈൻ തങ്ങൾ, സി.സത്യചന്ദ്രൻ എന്നിവർ സംസാരിച്ചു. ഇ.കെ.അജിത് സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: ഇ.കെ.അജിത് (ചെയർമാൻ). ടി.ചന്തു, എം.പി.ഷിബു, ടി.കെ.ചന്ദ്രൻ, ഹുസൈൻ തങ്ങൾ, കെ.ടി.എം.കോയ, ബാബു കുളൂർ (വൈസ് ചെയർമാൻമാർ). കെ.കെ.മുഹമ്മദ് (സെക്രട്ടറി). പി.ബാബുരാജ്, കെ.സത്യൻ, കെ.ഷിജു, സി.അശ്വനിദേവ്, എസ്.സുനിൽ മോഹൻ, കബീർ സലാല (ജോ.സെക്രട്ടറിമാർ). ബാബു കുയ്യാണ്ടി (ട്രഷറർ).