എൻ.സുബ്രഹ്മണ്യൻ പയ്യോളിയിൽ പര്യടനം പൂർത്തിയാക്കി


പയ്യോളി: കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ പയ്യോളി നഗരസഭയിൽ പര്യടനം പൂർത്തിയാക്കി. നിരവധിയാളുകളാണ് ഓരോസ്വീകരണ കേന്ദ്രങ്ങളിലുമെത്തിയത്. കോട്ടക്കലിൽ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി ജയന്തി നടരാജ് ഉദ്ഘാടനം ചെയ്തു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥി എൻ.സുബ്രഹ്മണ്യൻ, പയ്യോളി നഗരസഭാധ്യക്ഷൻ ഷെഫീഖ് വടക്കയിൽ, മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു മാസ്റ്റർ, വി.പി.ഭാസ്കരൻ, അലി കൊയിലാണ്ടി, പടന്നയിൽ പ്രഭാകരൻ, മുജേഷ് ശാസ്ത്രി, സി.പി.സദ്ക്കത്തുള്ള, കെ.ടി.വിനോദ്, പി.എം.ഹരിദാസൻ, പുത്തൂക്കാട് രാമകൃഷ്ണൻ, സന്തോഷ് തിക്കോടി, ചെരക്കോത്ത് ലത്തീഫ്, തുടങ്ങിയവർ സംസാരിച്ചു.

കോട്ടക്കൽ ബീച്ച് റോഡ് ജംങ്ഷഷൻ, ചെത്തിൽ താഴ, അറുവയൽ ക്ഷേത്ര പരിസരം, അയനിക്കാട് അറബി കോളേജ് പരിസരം, ചാത്തമംഗലം കോളനി, കാഞ്ഞിരമുള്ള പറമ്പ്, ബിസ്മി നഗർ, കണ്ണംകുളം ഉസ്താദ് ഗ്രൗണ്ട്, പയ്യോളി ലയൺസ് ക്ലബ്ബ് പരിസരം, ഭജനമഠം മഹാവിഷ്ണു ക്ഷേത്ര പരിസരം, പെരുമാൾ പുരം, മായേരി മുക്ക്, ഐ.സി.പി. സ്കൂൾ പരിസരം, കുഞ്ഞാണ്ടി റോഡ്, കീഴൂർ ടൗൺ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.