എൻ.സുബ്രഹ്മണ്യൻ കൊയിലാണ്ടി നഗരസഭയിൽ പര്യടനം പൂർത്തിയാക്കി


കൊയിലാണ്ടി: യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ്റെ കൊയിലാണ്ടി നഗരസഭയിലെ രണ്ടാം ഘട്ടപര്യടനം സിൽക്ക് ബസാറിൽ മുസ്ലീം ലീഗ്‌ ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് യു.രാജീവൻ മാസ്റ്റർ, എം.എ.റസാഖ് മാസ്റ്റർ, കെ.എം.നജീബ് എന്നിവർ സംസാരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വി.പി.ഭാസ്കരൻ, പി.രത്നവല്ലി, വി.ടി.സുരേന്ദ്രൻ, വി.വി.സുധാകരൻ, രാജേഷ് കീഴരിയൂർ, കെ.പി.വിനോദ് കുമാർ, കെ.കെ.റിയാസ്, റഷീദ് വെങ്ങളം, തൻഹീർ കൊല്ലം, അലി കൊയിലാണ്ടി, അഡ്വ. എം.സതീഷ് കുമാർ, നടേരി ഭാസ്കരൻ, രജീഷ് വെങ്ങളത്ത് കണ്ടി തുടങ്ങിയവർ സംസാരിച്ചു.

ആനക്കുളം, കണ്ണൻ കണ്ടിതാഴ, കന്മനമീത്തൽ, പുളിയഞ്ചേരി പള്ളിക്ക് സമീപം, കൊടക്കാട്ടു മുറി, കോരകൈ കോളനി, വിയ്യൂർ ഇല്ലത്ത് താഴ, കൊല്ലം കുട്ടത്ത്കുന്ന്, വിയ്യൂർ അരീക്കൽ താഴ, പെരുവട്ടൂർ മുക്ക്, അറുവയൽ, മുത്താമ്പി, ചെക്ക്മുക്ക്, ഒറ്റക്കണ്ടം, മൂഴിക്ക് മീത്തൽ, മരുതൂർ, കാവുംവട്ടം എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിക്ക് വരവേൽപ്പ് ലഭിച്ചു.