എറണാകുളത്ത് മധ്യവയസ്‌കന്‍ വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍; ദുരൂഹതയെന്ന് പൊലീസ്


കൊച്ചി: എറണാകുളം ഏരൂരില്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ കത്തി കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏരൂര്‍ സ്വദേശി സേതുമാധവനാണ് മരിച്ചത്.

സ്വകാര്യ സ്‌കൂളില്‍ അറ്റന്‍ഡര്‍ ആയി ജോലി ചെയ്യുകയായിരുന്നു 58 കാരനായ സേതുമാധവന്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.