എന്‍. സുബ്രഹ്‌മണ്യന്‍ മണ്ഡലത്തിലെ കോളജ് കാമ്പസിലൂടെ യാത്ര നടത്തി


കൊയിലാണ്ടി: യു.ഡി.എഫ്. സ്ഥാനാര്‍ഥി എന്‍. സുബ്രഹ്‌മണ്യന്റെ കാമ്പസിലൂടെ യാത്ര ഇന്ന് രാവിലെ തുടങ്ങി. ചേലിയയില്‍ ഇലാഹിയ കോളേജിലായിരുന്നു സന്ദര്‍ശനത്തിന്റെ തുടക്കം. വോട്ട് അഭ്യര്‍ഥിച്ചും പരീക്ഷയില്‍ വിജയമാശംസിച്ചും അദ്ദേഹം വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു.

മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം. ഗവ: കോളേജ്, ആര്‍ട്‌സ് കോളേജ് കൊയിലാണ്ടി, എം.ജി. കോളേജ്, ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം കോളേജ് തുടങ്ങിയ കലാലയങ്ങള്‍ സന്ദര്‍ശിച്ചു.വിദ്യാര്‍ഥി സംഘടനാ നേതാാക്കളായ ജെറില്‍, എ.കെ.ജാനിബ്, കെ.കെ.ഫഹദ്, അഭിനവ് കണക്കശേരി, എന്‍.കെ.നീരജ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.