‘എന്റെ കൃഷിത്തോട്ടം’; ജില്ലയില്‍ കുട്ടികര്‍ഷകരൊരുക്കിയത് 16.869 കിലോ പച്ചക്കറികള്‍, കൊയിലാണ്ടിയിലെ കൊച്ചുമിടുക്കി ഹൃതികയ്ക്ക് ഒന്നാം സ്ഥാനം, മൂന്നാം സ്ഥാനം കരസ്ഥമാക്കി പയ്യോളിയിലെ മിലന്
കൊയിലാണ്ടി: മാതൃഭൂമി ഫെഡറല്‍ ബാങ്ക് സീഡ് എന്റെ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി നടത്തിയ എന്റെ പച്ചക്കറിതോട്ടം മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ഹൃതിക എസ് പ്രമോദ് കുമാര്‍ എന്ന ആറാം ക്ലാസ് വിദ്യാര്‍ഥിനി. കോഴിക്കോട് കൊയിലാണ്ടി ഗവ.ഗേള്‍സ് എച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്.
മത്സരത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിലന് എസ് മനോജ്. പുത്തന്‍മരച്ചാലില്‍ മനോജ്, സരള കെ സി എന്നിവരുടെ മകനാണ്. രണ്ടാം സ്ഥാനം നേടിയത് ദേവനന്ദ ബി എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മാതൃഭൂമി ഫെഡറല്‍ ബാങ്ക് സീഡ് എന്റെ കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ ഉല്പാദിപ്പിച്ചത് 40,561 കിലോഗ്രാം പച്ചക്കറികളാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തുടങ്ങിയ കൃഷിയിലൂടെ സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത 2050 വിദ്യാര്‍ത്ഥികളാണ് വീടിന്റെ പരിസരത്തും ടെറസിലും ആയി ഇത്രയും വിളവെടുത്തത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 16 1869 കിലോഗ്രാം പച്ചക്കറികളാണ് വിളവെടുത്തത്.
വെണ്ട തക്കാളി പയര്‍ ചീര മുളക് വഴുതന പാവയ്ക്ക വെള്ളരി മത്തന്‍ പടവലം എന്നിവയൊക്കെ കൃഷിചെയ്തു. കൃഷി വകുപ്പില്‍ നിന്ന് ലഭിച്ച വിത്തുകള്‍ ഉപയോഗിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ പച്ചക്കറിതോട്ടം ഒരുക്കിയത്. കൃഷി ഓഫീസര്‍മാരും കൃഷിക്കാരും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്കി. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആണ് ഓരോ ജില്ലയിലും പദ്ധതിയില്‍ ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വിവരങ്ങള്‍ പങ്കുവെച്ചത്. ജില്ലാ തലത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 3000 രൂപ 2000 രൂപ 1,000 രൂപ സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുക.