എന്‍.കെ പ്രേമന്‌റെ വേര്‍പാടിലൂടെ ചക്കിട്ടപാറയ്ക്ക് നഷ്ടമായത് പരോപകാര പ്രവര്‍ത്തകനെ; ചക്കിട്ടപാറ പൗരാവലി അനുശോചിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും സി.പി.ഐ നേതാവുമായിരുന്ന നടുക്കണ്ടിയിൽ എൻ.കെ പ്രേമൻ്റെ നിര്യാണത്തിൽ ചക്കിട്ടപാറ പൗരാവലി അനുശോചിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻ്റ് ചിപ്പി മനോജ്, ജില്ലാ പഞ്ചായത്തംഗം ഷീജ ശശി, ഇ.എസ് ജെയിംസ്, ബേബി കാപ്പുകാട്ടിൽ, പി.എം ജോസഫ്, പി.പി രഘുനാഥ്, ബെന്നി സെബാസ്റ്റ്യൻ കാരിത്തടത്തിൽ, വർഗീസ് കോലത്തു വീട്ടിൽ, രാജൻ വർക്കി, വി.വി കുഞ്ഞിക്കണ്ണൻ, ശ്രീധരൻ പെരുവണ്ണാമൂഴി എന്നിവർ പങ്കെടുത്തു. പരേതനോടുള്ള ആദരസൂചകമായി ചക്കിട്ടപാറ അങ്ങാടിയിൽ കടകളടച്ച് ഹർത്താലാചരിച്ചു.