എം.എസ് പൂര്‍ത്തിയാക്കിയ ചങ്ങരോത്ത് സ്വദേശി ഡോ: ഹിജാസ് ഇസ്മായിലിന് മുസ്ലിം ലീഗിന്റെ ആദരം


പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് എം.എസ് (അസ്ഥിരോഗ ചികിത്സ) ഫൈനല്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയ ഡോ.ഹിജാസ് ഇസ്മായിലിനെ മുസ്ലിം ലീഗ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. പി. കുഞ്ഞമ്മദ് സ്‌നേഹോപഹാരം നല്‍കി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ടി. കെ. റസാഖ്, ജനറല്‍ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത് ലീഗ് ട്രഷറര്‍ ഇബ്രാഹിം പുതുശ്ശേരി, ഭാരവാഹികളായ കെ. സി. ഇസ്മായില്‍ മാസ്റ്റര്‍, മുഹമ്മദ് പാറക്കടവത്ത്, മുഹമ്മദ് കരുകുളത്തില്‍, അഷ്റഫ് ഇ. എം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പി. കുഞ്ഞമ്മദിന്റെയും, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം പടിഞ്ഞാറയില്‍ സഫിയയുടെയും മകനാണ് ഹിജാസ് ഇസ്മായില്‍.