ഊരള്ളൂര്‍ എം.യു.പി സ്കൂള്‍ പ്രധാനാധ്യാപകന് വി. സിദ്ദിഖ് മാസ്റ്റര്‍ അന്തരിച്ചു
അരിക്കുളം: ഊരള്ളൂര്‍ എം.യു.പി സ്കൂളിലെ പ്രധാനാധ്യാപകനായ ചാവാട്ട് വളേരി വി. സിദ്ദിഖ് മാസ്റ്റര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. പുത്തലത്ത് മറിയത്തിന്റെയും പരേതനായ വളേരി കുട്ട്യാലിയുടെയും മകനാണ്.
സി.പി.ഐ.എം പൂഞ്ചോല നഗര്‍ ബ്രാഞ്ച് അംഗവും കെ.എസ്.ടി.എ കൊയിലാണ്ടി ഉപജില്ലാ എക്സിക്യുട്ടീവ് അംഗവുമായിരുന്നു അദ്ദേഹം.
ഭാര്യ: സുനീറ. മക്കള്‍: റിസ്വാന (അധ്യാപിക, ഊരള്ളൂര്‍ എം.യു.പി സ്കൂള്‍), മുഹമ്മദ് (ടി.ടി.സി വിദ്യാര്‍ത്ഥി), പരേതയായ അന്‍സില.
സഹോദരങ്ങള്‍: ഫാത്തിമ (മണിയൂര്‍), പരേതനായ വി. അമ്മദ് മാസ്റ്റര്‍ (മുന്‍ അധ്യാപകന്, ഊട്ടേരി എ.എല്‍.പി സ്കൂള്‍).
മയ്യത്ത് നിസ്ക്കാരം മഗ്രിബ് നിസ്കാരത്തിനു ശേഷം ചാവട്ട് ജുമുഅത്ത് പള്ളിയില്‍ നടക്കും.