ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് സിപിഐഎം പിബി അംഗം തപന്‍ സെന്‍


പയ്യോളി : ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ നന്മക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് സി.പി. ഐ.എം പിബി അംഗവും സിഐടിയു അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുമായ തപന്‍ സെന്‍ പറഞ്ഞു. എല്‍.ഡി.എഫ് പയ്യോളിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നശിപ്പിക്കുന്ന നയങ്ങളാണ് എന്‍.ഡി.എ സര്‍ക്കാര്‍ പിന്‍ തുടരുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായിപ്രവര്‍ത്തിക്കുന്ന തിനെതിരെയുള്ള പോരാട്ടമാണിത്.

ഈ തെരഞ്ഞെടുപ്പ് കോര്‍പ്പറേറ്റ് ശക്തികളെ താലോലിക്കുന്ന ബിജെപിക്കും യുഡിഎഫിനുമെതിരെയുള്ള വിലയിരുത്തലായിരിക്കണം ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കെ ശശിധരന്‍ അധ്യക്ഷനായി. അജയ് ആവള, കെ ദാസന്‍ എം എല്‍ എ, ടി ചന്തു, കെ കെ മുഹമ്മദ്, എം പി ഷിബു, അഡ്വ: രാജീവന്‍ മല്ലിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. പി വി മനോജ് സ്വാഗതവും, എന്‍ സി മുസ്തഫ നന്ദിയും പറഞ്ഞു.