ഇരിങ്ങത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഡി.വൈ.എഫ്.ഐ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു


ഇരിങ്ങത്ത് : ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് കുളങ്ങര യുണിറ്റിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. വിതരണോദ്ഘാടനം മേലടി ബ്ലോക്ക് മെമ്പര്‍ ലീന പുതിയോട്ടില്‍ നിര്‍വ്വഹിച്ചു.

സിപിഎം തുറയൂര്‍ ലോക്കല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍, തുറയൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ സബിന്‍രാജ്, സിപിഎം ഇരിങ്ങത്ത് കുളങ്ങര ബ്രാഞ്ച് സെക്രട്ടറി സുരേഷ്, കുയുമ്പിലുന്ത് ബ്രാഞ്ച് സെക്രട്ടറി ഷൈന് ബാബു, ഡി.വൈ.എഫ്.ഐ യുണിറ്റ് സെക്രട്ടറി സബിഷ് എന്നിവര്‍ നേതൃത്വം നല്‍കി. യൂണിറ്റ് അംഗങ്ങളായ ശ്രിലാല്‍, അനുവിന്ദ്, അശ്വന്ത്, സയാന്ത് എന്നിവര്‍ പങ്കെടുത്തു.