ഇന്നും മൂന്നൂറ് കടന്ന് കൊയിലാണ്ടി മേഖലയിലെ കോവിഡ് കണക്ക്; മേഖലയില്‍ കനത്ത നിയന്ത്രണം


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 307 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകളില്‍ കുറവില്ല. കനത്ത നിയന്ത്രണമാണ് നഗരസഭാ അടിസ്ഥാനത്തില്‍ ഒരുക്കിയിരിക്കുന്നത്. കൊയിലാണ്ടിയില്‍ മാത്രം ഇന്ന് 146 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലായ വാര്‍ഡുകള്‍ ഇപ്പോഴും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുകയാണ്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി തുടങ്ങിയ സ്ഥലങ്ങളിലെ കണക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് 307 പേര്‍ക്ക് കോവിഡ് ബാധ.

കോവിഡ് കണക്ക് ഒറ്റനോട്ടത്തില്‍

കൊയിലാണ്ടി 146

ചേമഞ്ചേരി – 38

ചെങ്ങോട്ട് കാവ് 22

അരിക്കുളം 10

കീഴരിയൂര്‍ 9

മൂടാടി 19

പയ്യോളി 47

തിക്കോടി 14