ഇത്തിള്ത്തോട് ഒഴുകുകയായി ചേമഞ്ചേരിയിലൂടെ; കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തോട് ശുചീകരിച്ചു
ചേമഞ്ചേരി: ഇത്തിള്‍ തോടിനു പുതുജീവന്‍ നല്കി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്. ജലസ്രോതസുകളുടെ വീണ്ടെടുപ്പിന് ഹരിത കേരളം മിഷന് ആവിഷ്കരിച്ച ഇനി ഞാന്‍ ഒഴുകട്ടെ മൂന്നാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി ഇത്തില് തോടിനു പുനര്‍ജ്ജന്മം. കണ്ണങ്കണ്ടി ശൈഖ് പള്ളി ഭാഗത്തില്‍ നിന്നുമാണ് ശുചീകരണ പ്രവര്‍ത്തനം ആരംഭിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, ഹരിത കേരളം ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി പ്രകാശ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അതുല്യ,അക്രഡിറ്റഡ് എഞ്ചിനീയര്‍ ആദര്‍ശ് പി കെ, ഓവര്‍സിയര്‍ ജെസ്നി. ഹരിത കേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ താരാ. എം. എം, സിന്ധു സുരേഷ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്നിവര്‍ നേതൃത്വം നല്കി.വാര്‍ഡ് 15,16,17,18, 19 കളിലൂടെ രണ്ടര കിലോമീറ്റര്‍ ഒഴുകുന്ന തോടിന്റെ ജനകീയ പങ്കാളിതത്തില്‍ നടന്ന ശുചീകരണത്തിന് വാര്‍ഡ് മെമ്പര്‍മാര്‍, സിഡിഎസ് മെമ്പര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍,പ്രദേശ വാസികള്‍ എന്നിവര്‍ പങ്കാളികളായി.