ചെമ്പ്രയിലെ ഇടത്തില്‍ കാസിം ഹാജി അന്തരിച്ചു


പേരാമ്പ്ര: ഇടത്തില്‍ കാസിം ഹാജി അന്തരിച്ചു. എണ്‍പത്തി അഞ്ച് വയസ്സായിരുന്നു. കാസിം ഹാജിയുടെ മരണത്തോടെ തിരുവിതാംകൂര്‍ കുടിയേറ്റ തലമുറയിലെ ഒരാളെ കൂടി നഷ്ടമായി.

ചെമ്പ്ര പ്രദേശത്തെ ആദ്യകാല കുടിയേറ്റ പിതാക്കന്മാരില്‍ ഒരാളാണ് കാസിം ഹാജി. കച്ചവടക്കാരനായ ഹാജിയാണ് ചെമ്പ്രയിലെ ഇസ്ലാമികമായ എല്ലാ സ്ഥാപനങ്ങളുടെയും തുടക്കക്കാരന്‍.

മക്കള്‍: ഹസ്സന്‍കുഞ് ,അബ്ദുറഹിമാന്‍ (അന്ത്രു ),ഉമ്മര്‍ ,മുഹമ്മദ്, അസീസ്, സലാം, ബഷീര്‍, ഫാത്തിമ, സൈനബ