ആസാമില്‍ മരിച്ച മേപ്പയ്യൂര്‍ സ്വദേശി അഭിജിത്തിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ


മേപ്പയൂര്‍: കഴിഞ്ഞ ദിവസം ആസാമിലെ നാഗോണില്‍ല്‍ വച്ച് മരണപ്പെട്ട നരക്കോട് സ്വദേശി അഭിജിത്തിന്റെ മരണത്തിലെ ദുരൂഹതയുണ്ടെന്നും, മൃതദേഹത്തോട് ആസാം ഗവര്‍ണ്‍മെന്റിന്റെ ആരോഗ്യവകുപ്പ് കാട്ടിയ അനാദരവിലും സമഗ്രാന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ മേപ്പയൂര്‍ സൗത്ത് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.

മൃതദേഹം എംബാം ചെയ്യാതെ നാട്ടിലേക്ക് അയച്ച ആസാം ഗവര്‍ണ്‍മെന്റിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. യോഗത്തില്‍ മേഖല പ്രസിഡന്റ് അമല്‍ ആസാദ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ധനേഷ് സി കെ, ട്രഷറര്‍ കെ എം ലിഗിത്ത്, എന്നിവര്‍ സംസാരിച്ചു.