ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വേങ്ങോളി അസ്സൈനാര്‍ നിര്യാതനായി


നന്തിബസാര്‍: വീരവഞ്ചേരിയിലെ വേങ്ങോളി അസ്സൈനാര്‍ നിര്യാതനായി. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല സജീവപ്രവര്‍ത്തകനായിരുന്നു. 1960 കളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വന്‍മുഖം,ചിങ്ങപുരം ബ്രാഞ്ചുകളില്‍ സെക്രട്ടറിയായിമപ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ; നബീസ്സ, മക്കള്‍ അഷറഫ് (കുവൈറ്റ്), മുനീര്‍ (ഖത്തര്‍) റസിയ, നൂര്‍ജഹാന്‍, പരേതയായ സറീന. മരുമക്കള്‍; അബുബക്കര്‍ (കോക്കല്ലൂര്‍),മമ്മു നടേരി),നസീറ,ഹസീന.