അമിത വില ഈടാക്കിയാൽ പണി കിട്ടും; മെഡിക്കല്‍ അവശ്യ വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ചു, വിലവിവരപ്പട്ടിക വായിക്കാം
കോഴിക്കോട്: മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് വില നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം പുറത്തിറക്കിയത്. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്‌ക്, ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.
നേരത്തെ പള്‍സ് ഓക്‌സിമീറ്ററുകളുടെ വില വിതരണക്കാരും വില്‍പനക്കാരും സ്വയം നിയന്ത്രിക്കുമെന്ന് അറിയിച്ചിരുന്നു. ഉയര്‍ന്ന എംആര്‍പിയുടെ മറവില്‍ അമിത ലാഭത്തില്‍ ഓക്‌സിമീറ്ററുകള്‍ വില്‍പന നടത്തുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വില നിയന്ത്രിക്കാന്‍ വിതരണ, വില്‍പന സംഘടനകള്‍ തയാറായത്.
സർക്കാർ നിശ്ചയിച്ച വില ചുവടെ ചേർക്കുന്നു:
പി.പി.ഇ കിറ്റ് – 273 രൂപ
എന്‍ 95 മാസ്‌ക് – 22 രൂപ
ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് – 4 രൂപ
ഫെയ്‌സ് ഷീല്‍ഡ് – 21 രൂപ
സര്‍ജിക്കല്‍ ഗൗണ്‍ – 65 രൂപ
ഗ്ലൗസ് – 5.75 രൂപ
ഓക്‌സിജന്‍ മാസ്‌ക് – 54 രൂപ
പള്‍സ് ഓക്‌സിമീറ്റര്‍ – 1500 രൂപ
ഡിസ്‌പോസിബിള്‍ ഏപ്രണ്‍- 2 രൂപ
സര്‍ജിക്കല്‍ ഗൗണ്‍ – 65 രൂപ
പരിശോധനാ ഗ്ലൗസുകള്‍ – 5.75 രൂപ
ഹാന്‍ഡ് സാനിറ്റൈസര്‍ :-
500 മിലി -192 രൂപ
200 മില്ലി- 98രൂപ
100 മില്ലി- 55 രൂപ
സ്റ്റിറയില്‍ ഗ്ലൗസ്‌ന് (ജോഡിക്ക് )- 15 രൂപ
എന്‍ആര്‍ബി മാസ്‌ക് – 80 രൂപ
ഓക്‌സിജന്‍ മാസ്‌ക്- 54 രൂപ
ഹ്യുമിഡിഫയറുള്ള ഫ്‌ളോമീറ്ററര്‍- 1520 രൂപ
അവശ്യവസ്തു നിയമപ്രകാരം കൊയിലാണ്ടിയിൽ ഒരു നടപടിയും കാണുന്നില്ല. വടകരയും കോഴിക്കോടും കോഴി ഇറച്ചിയ്ക്ക് 150 രൂപയുള്ളപ്പോൾ കൊയിലാണ്ടി മാത്രം 180 രൂപ.ഇതിനെതിരെ പ്രതികരിക്കണം