അതീവ ജാഗ്രത, ടൗട്ടോ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലികാറ്റായി മാറും : ഡോ.പി.സതിദേവി


ടൗട്ടോ ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലികാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ പ്രവാചന വിഭാഗം മേധാവി ഡോ.പി.സതിദേവി പറഞ്ഞു. ടൗട്ടോ ചുഴലിക്കറ്റ് ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ പ്രവാചന വിഭാഗം മേധാവി അറിയിച്ചു.

അതിതീവ്ര മഴയ്ക്ക് പുറമെ സംസ്ഥാനത്ത് വളരെ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നും അടുത്ത ആറ് ദിവസം വരെ മഴ തുടരുമെന്നും സതിദേവി അറിയിച്ചു.