അടുത്ത മൂന്ന് ദിവസം മഴ കനക്കും; ഇടിമിന്നലിനും സാധ്യത
കോഴിക്കോട്: കേരളത്തില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക. ഇടിമിന്നലിനും സാധ്യതയുണ്ട്. ഈ മാസം 13, 14, 15 തിയതികളിലാണ് ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. 14,15 തിയതികളില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പതിനാലാം തിയതി ഇടുക്കിയിലും വയനാട്ടിലും, പതിനഞ്ചാം തിയതി ഇടുക്കിയിലും, മലപ്പുറത്തും, വയനാട്ടിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.