കോഴിക്കോട് കൊളത്തൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ വാക്കുതര്‍ക്കം, പിന്നാലെ പരിക്കേറ്റ നിലയില്‍; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


കോഴിക്കോട്: കൊളത്തൂരില്‍ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എരമംഗലം സ്വദേശിയായ യുവാവ് മരിച്ചു. നാല്‍പത്തിരണ്ടുകാരിയായ ബിനീഷാണ് മരിച്ചത്.

ബിനീഷും നാട്ടുകാരുമായി ക്ഷേത്ര ഉത്സവത്തിനിടെ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ശേഷം ഇയാളെ പരിക്കുകളോടെ ക്ഷേത്ര പരിസരത്ത് വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിനീഷിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആള്‍ക്കൂട്ട മര്‍ദനമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ കാക്കൂര്‍ പോലീസ് കേസ് എടുത്തിരുന്നു.