‘ഇത് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടി’; വൈദ്യുതി നിരക്ക് വർധനവിനെതിരെ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ യൂത്ത് ലീഗിന്റെ ചൂട്ട് പ്രതിഷേധം


പേരാമ്പ്ര: വൈദ്യുതി നിരക്ക് വർധിപ്പിച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ചൂട്ട് പ്രതിഷേധം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ്‌ ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ്‌ പ്രസിഡന്റ് ആർ.എം.നിഷാദ് അധ്യക്ഷനായി.

ജനറൽ സെക്രട്ടറി എം.പി.സിറാജ്, നിയാസ് കക്കാട്, സി.കെ.ഹാഫിസ്, പി.വി.അഷ്‌റഫ്‌, അജ്നാസ് കാരയിൽ, ശംസുദ്ധീൻ മരുതേരി, പി.ഷക്കീർ, അമീർ വല്ലാറ്റ എന്നിവർ പ്രസംഗിച്ചു.

ടി.കെ.ജാബിർ, ഷബീർ അലി, എ.കെ.മുനീർ, കെ.സി.സഫീർ എന്നിവർ നേതൃത്വo നൽകി.


ഫോട്ടോ: പേരാമ്പ്ര പഞ്ചായത്ത്‌ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ മുസ്ലിം യൂത്ത് ലീഗ്‌ നടത്തിയ ചൂട്ട് പ്രതിഷേധം മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്യുന്നു.