തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും സി.പി.എം പാഠംപടിച്ചില്ല എന്ന് രാഹുൽ മാങ്കൂട്ടത്തിൽ; വടകരയിൽ ‘യൂത്ത് കോൺക്ലേവ്’ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്


വടകര: യൂത്ത് കോൺഗ്രസ് യങ്ങ് ഇന്ത്യ കാമ്പയിൻ്റെ ഭാഗമായി വടകര നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡണ്ട് സി.നിജൻ അധ്യക്ഷത വഹിച്ചു.

കരിങ്കൊടി സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയത് രക്ഷാപ്രവർത്തനം തന്നെയാണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ ആവർത്തിച്ചുള്ള പ്രസ്താവന വ്യക്തമാക്കുന്നത് ലോകസഭാ തെരഞ്ഞെടുപ്പിൽ നിന്നും സി.പി.എം പാഠം പടിച്ചിട്ടില്ല എന്നതാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി, അനുതാജ്, ഒ.ജെ.ജനീഷ്, വൈശാവ് ദർശൻ, അഡ്വ. കെ.പ്രവീൺകുമാർ, ആർ.ഷഹീൻ, സി.എ.അരുൺ ദേവ്, സൂഫിയാൻ ചേരുവാടി, മുഹമ്മദ് ഷിമിൽ, മുഹമ്മദ് മിറാഷ് എന്നിവർ സംസാരിച്ചു.