കോട്ടപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ
വടകര: കോട്ടപ്പള്ളിയിൽ നിന്നും വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കോട്ടപ്പള്ളി ചുണ്ടക്കൈ സ്വദേശി ചെവിട മ്മൽ വാജിദ് (28) നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ നിന്നും അലമാരയിൽ സൂക്ഷിച്ച 1.91 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് കണ്ടെടുത്തു. പ്രതിയിൽ നിന്നും 28000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യവിവരത്തെ തുടർന്ന് ഇന്ന് പുലർച്ചെയോടെ പോലീസ് വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. മേഖലയിൽ മയക്കുമരുന്ന് വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കും.
Description: Youth arrested with hashish oil kept at home in Kottapalli