Tag: ndps act

Total 22 Posts

കഞ്ചാവ് ഉപയോഗിച്ചെന്ന് മൊഴി; വേടന്‍ അറസ്റ്റില്‍

കൊച്ചി: റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്.

ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റില്‍; പിടികൂടിയത് ഛായാഗ്രാഹകന്‍ സമീർ താഹിറിന്റെ ഫ്ലാറ്റിൽ നിന്ന്

കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ സംവിധായകര്‍ പിടിയില്‍. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ഷാലിഫ് മുഹമ്മദ് എന്ന മറ്റൊരാളേയും അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നും ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു എക്സൈസ് റെയ്ഡ്. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഗോശ്രീ

അരി സൂക്ഷിച്ചിരുന്ന ഭരണിയിൽ പൊതിഞ്ഞ നിലയിൽ ചെറിയ കുപ്പികൾ; കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാട്ടേഴ്സിൽ നിന്ന് ബ്രൗൺ ഷു​ഗർ പിടികൂടി

കോഴിക്കോട്: കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്സിൽ എക്സൈസിൻറെ മിന്നൽ പരിശോധന. പരിശോധനയിൽ ബ്രൗൺ ഷുഗർ കണ്ടെത്തി. കാരശ്ശേരിയിലെ വാടക കെട്ടിടത്തിലെ മുറികളിലാണ പരിശോധന നടത്തിയത്. അരി സൂക്ഷിച്ചിരുന്ന ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗൺ ഷുഗർ. ഭരണയിലെ പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് ബ്രൗൺ ഷുഗർ കണ്ടത്. ചെറിയ പ്ലാസ്റ്റിക് കുപ്പികൾക്കുള്ളിലാണ് ബ്രൗൺ ഷുഗർ സൂക്ഷിച്ചിരുന്നത്.

കോട്ടപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

വടകര: കോട്ടപ്പള്ളിയിൽ നിന്നും വീട്ടിൽ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. കോട്ടപ്പള്ളി ചുണ്ടക്കൈ സ്വദേശി ചെവിട മ്മൽ വാജിദ് (28) നെയാണ് വടകര പോലീസ്‌ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്നും അലമാരയിൽ സൂക്ഷിച്ച 1.91 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ്‌ കണ്ടെടുത്തു. പ്രതിയിൽ നിന്നും 28000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്‌. രഹസ്യവിവരത്തെ തുടർന്ന് ഇന്ന്

ലോഡ്ജ് മുറിയിൽനിന്ന് മയക്കുമരുന്ന് പിടികൂടിയ കേസ്‌; യുവാവിന് രണ്ടുവർഷം കഠിനതടവ് വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി

വടകര: എംഡിഎംഎയും കഞ്ചാവുമായി അറസ്റ്റിലായ യുവാവിന് രണ്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് മടവൂർ പുല്ലാലൂർ മേലേമഠത്തിൽ ‘ഉഷാ നിവാസി’ൽ പി.വി. രജിലേഷിനെ(33)യാണ് വടകര എൻഡിപിഎസ് കോടതി ജഡ്ജ് വി.ജി ബിജു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസംകൂടി കഠിനതടവനുഭവിക്കണം. 2019 ഒക്ടോബർ മൂന്നിന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിലെ ലോഡ്ജ് മുറിയിൽനിന്ന് 35 ഗ്രാം

നരിപ്പറ്റയിൽ വൻ മയക്കുമരുന്ന് വേട്ട; മുൻ പ്രവാസിയായിരുന്ന യുവാവിന്റെ വീട്ടിൽ നിന്നും 10 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി

കുറ്റ്യടി: നരിപ്പറ്റയിൽ വൻ മയക്കുമരുന്ന് വേട്ട. നരിപ്പറ്റ സൂപ്പർമുക്കിലെ ചാത്തോത്ത് നഹിയാന്റെ വീട്ടിൽ നിന്ന് വൻ തോതിൽ എംഡിഎംഎ പിടികൂടി. 10 ലക്ഷം രൂപ വിലവരുന്ന 125 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് കുറ്റ്യാടി പോലീസ് നഹിയാൻറെ വീട് വളഞ്ഞ് പരിശോധന നടത്തിയത്. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് കവറിലാക്കി ബാഗിൽ സൂക്ഷിച്ച

പരിശോധനയിൽ എം.ഡി.എം.എ അല്ലെന്ന്‌ റിപ്പോർട്ട്; യുവാവിനും യുവതിക്കും ജാമ്യം

വടകര: പരിശോധനയിൽ എം.ഡി.എം.എ അല്ലെന്ന്‌ റിപ്പോർട്ട് വന്നതിനെ തുടര്‍ന്ന് യുവാവിനും യുവതിക്കും ജാമ്യം. തച്ചംപൊയിൽ ഇരട്ടക്കുളങ്ങര പുഷ്പ എന്ന റെജീന (42), തെക്കെപുരയിൽ സനീഷ് കുമാർ (38) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. എംഡിഎംഎയുമായി പിടികൂടിയെന്ന കേസിൽ കഴിഞ്ഞ എട്ടുമാസമായി റിമാൻഡിൽക്കഴിയുകയായിരുന്നു യുവതിയും യുവാവും. പിടികൂടിയത്‌ എംഡിഎംഎ അല്ലെന്ന്

പേരാമ്പ്ര മൂരികുത്തിയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി ആവള സ്വദേശി പിടിയില്‍

പേരാമ്പ്ര: മൂരികുത്തിയില്‍ കരിങ്ങാറ്റിപ്പറമ്പ് പള്ളിക്ക് സമീപം മാരക ലഹരി മരുന്നായ എം.ഡി.എം.എ വില്‍പ്പനക്കായി എത്തിക്കുന്നതിനിടെ ആവള സ്വദേശി പൊലീസ് പിടിയില്‍. ആവള പെരിഞ്ചേരിക്കടവ് പട്ടേരിമണ്ണില്‍ മുബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കള്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്ന ആളാണ് മുബഷീര്‍ എന്ന് പോലീസ് പറഞ്ഞു. ഇയാളില്‍നിന്ന് 1.50 ഗ്രാം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍

രാസപരിശോധനയിൽ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് തെളിഞ്ഞു; മാസങ്ങളായി ജയിലിൽ കഴിയുന്ന യുവാവിനും യുവതിക്കും ജാമ്യം അനുവദിച്ച് വടകര കോടതി

വടകര: എംഡിഎംഎ കൈവശം വച്ചെന്ന കുറ്റം ആരോപിച്ച് റിമാൻഡിലായ പ്രതികള്‍ക്ക് സ്വന്തം ജാമ്യം അനുവദിച്ച് വടകര കോടതി. പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. പുതുപ്പാടി അനോറേമ്മലുള്ള വാടക വിട്ടില്‍ നിന്ന് 58.53 ഗ്രാം എംഡിഎംഎയുമായി തച്ചംപൊയില്‍ ഇരട്ടകുളങ്ങര റെജീനയെ താമരശ്ശേരി പോലീസാണ്

കോഴിക്കോട് ചെരുപ്പ് കടയുടെ മറവിൽ നിരോധിത പുകയില ഉല്പന്നങ്ങളുടെ വിൽപ്പന; ആറ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

കോഴിക്കോട്: ആറ് ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. കൊടുവള്ളി മടവൂര്‍മുക്ക് കിഴക്കേ കണ്ടിയില്‍ മുഹമ്മദ് മുഹസിന്റെ (33) വീട്ടില്‍ ശനിയാഴ്ച രാത്രി 11 മണിയോടെ നടത്തിയ പരിശോധനയിലാണ് കൊടുവള്ളി പൊലീസ് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. 9750 പാക്കറ്റ് ഹാന്‍സ്, 1250 പാക്കറ്റ് കൂള്‍ ലിപ് എന്നിവയാണ്

error: Content is protected !!