അഴിയൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
വടകര: 20 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ന്യൂമാഹി ആയ്യത്താൻ വീട്ടിൽ ശ്രീരാഗ് (24) ആണ് അഴിയൂരിൽ വെച്ച് വടകര എക്സൈസ് സംഘത്തിൻ്റെ പിടിയിൽ ആയത്.
ചോമ്പാലിൽ കോഴിക്കോട് – കണ്ണൂർ ദേശീയപാതയിൽ സിഫുഡ് റസ്റ്റോറൻ്റിന് മുൻവശത്ത് നിന്നാണ് ഇയാൾ പിടിയിലായത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവൻ്റീവ് ഓഫീസർ സി.എം സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിരാജ് കെ, മുസ്ബിൻ, ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Summary: Youth arrested with ganja in Azhiyur