വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷുഗറുമായി നാദാപുരത്ത് യുവാവ് പിടിയിൽ
നാദാപുരം: നാദാപുരത്ത് വില്‍പ്പനക്കായി സൂക്ഷിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വെസ്റ്റ് ബംഗാള്‍ 24 ഫര്‍ഗാന സ്വദേശി അമാനുള്ള ഖയാലി (29) ആണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 0.17 ഗ്രാം ബ്രൗണ്‍ ഷുഗര്‍ പോലീസ് പിടികൂടി.
നാദാപുരം എസ്‌ഐ എം.പി.വിഷ്ണുവും ഡിവൈഎസ്പിയുടെ കീഴിലുള്ള സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി നാദാപുരം – കല്ലാച്ചി സംസ്ഥാന പാതയില്‍ രജിസ്റ്റര്‍ ഓഫിസ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറുമായി പ്രതി പിടിയിലായത്.
Summary: Youth arrested in Nadapuram with brown sugar stored for sale