മുസ്ലിം ലീഗ് നേതാവും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുൻ വാർ​ഡം​ഗവുമായിരുന്ന കണ്ണൂക്കര കൊല്ലന്റവിട യൂസഫ് അന്തരിച്ചു


കണ്ണൂക്കര : മുസ്ലിം ലീഗ് നേതാവും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മുൻ വാർ​ഡം​ഗവുമായിരുന്ന കൊല്ലന്റവിട യൂസഫ് അന്തരിച്ചു. എഴുപത് വയസായിരുന്നു.

മുസ്ലിം ലീഗ് ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി, മാടാക്കര മഹല്ല് മദ്രസ സെക്രട്ടറി, മസ്ജിദുൽ ഹുദ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് മാടാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.