കോഴിക്കോട് ലോഡ്ജ് മുറിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട്: നഗരത്തിലെ ലോഡ്ജില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണ്ണാടക സ്വദേശിനിയായ സെല്‍മയാണ് മരിച്ചത്. ഇരുപത് വയസായിരുന്നു.

ജൂണ്‍ 24 മുതല്‍ കോഴിക്കോട് സ്വദേശിയായ യുവാവിനൊപ്പം സെല്‍മ ലോഡ്ജില്‍ താമസിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.